സ്കൂൾ ഫീസ് കുടിശ്ശികയുടെ പേരിൽ വിദ്യാർത്ഥികൾ ക്ലാസിൽ വരുന്നതോ പരീക്ഷകളിൽ പങ്കെടുക്കുന്നതോ തടയാൻ പാടില്ല; വിദ്യാഭ്യാസ മന്ത്രാലയം

Wait 5 sec.

കുവൈത്ത് സിറ്റി|കുവൈത്തിൽ സ്കൂൾ കുട്ടികളുടെ ഫീസ് കുടിശ്ശികയുടെ പേരിൽ വിദ്യാർത്ഥികളെ ക്ലാസുകളിൽ കയറ്റാതിരിക്കുകയോ പരീക്ഷകൾ എഴുതുന്നതിൽ നിന്ന് തടയുകയോ ചെയ്യാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതേപ്രകാരം ഫീസ് അടക്കാത്ത വിദ്യാർത്ഥിയെ സ്കൂളുകൾ പുറത്താക്കുന്നതും വിദ്യാർത്ഥികളുടെ പരീക്ഷാഫലങ്ങൾ തടഞ്ഞു വെക്കുന്നതും നിയമവിരുദ്ധമായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു. എന്നാൽ ഫീസ് കുടിശ്ശികയുള്ള വിദ്യാർത്ഥികൾ ആദ്യഗഡു അടക്കേണ്ട സമയത്ത് മറ്റൊരു വിദ്യാലയത്തിലേക്ക് മാറുകയാണെങ്കിൽ ആ കാലയളവിൽ ഉള്ള ഫീസിന്റെ 50 ശതമാനം അടച്ചാൽ മതിയാകും. രണ്ടാം ഗഡു അടക്കേണ്ട സമയത്ത് ആണ് സ്കൂൾ മാറുന്നതെങ്കിൽ ആ കാലയളവിൽ അടക്കാനുള്ള ഫീസ് പൂർണമായും വിദ്യാർത്ഥികൾക്ക് ബാധകമാകും.അതോടൊപ്പം അധ്യായന വർഷത്തിനിടയിൽ പഠനം മറ്റൊരു  സ്കൂളിലേക്ക് മാറുമ്പോൾ നേരത്തെ പഠിച്ച സ്കൂളിൽ ചെലവഴിച്ച കാലയളവിൽ ഉള്ള ഫീസ് പുതിയ സ്കൂൾ വിദ്യാർത്ഥിയിൽ നിന്നും ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രക്ഷിതാക്കളിൽ നിന്നും മൂന്ന് തുല്യ ഗഡുക്കളായാണ് ഫീസ് ഈടാക്കേണ്ടത് ആദ്യഗഡു വിദ്യാർഥിയുടെ ക്ലാസ് ആരംഭിച്ച ആദ്യ ആഴ്ചയിലും രണ്ടാം ഗഡു അധ്യായന വർഷത്തിലെ രണ്ടാം കാലയളവിന്റെ ആദ്യ ആഴ്ചയിലും മൂന്നാം ഗഡു മൂന്നാം കാലയളവിന്റെ ആദ്യ ആഴ്ചയിലും ആണ് വാങ്ങേണ്ടത്.നിശ്ചയിച്ച പരിധിക്ക് അപ്പുറം ഫീസ് വർദ്ധിപ്പിക്കുവാനോ ഗഡുക്കളുടെ തീയതി, എണ്ണം, തുക, എന്നിവ മാറ്റുവാനോ പാടുള്ളതല്ല. സ്കൂളിലെ പ്രധാന സ്ഥലത്തും വെബ്സൈറ്റിലും ഫീസ് പട്ടിക പ്രദർശിപ്പിക്കുകയും ചെയ്യണം. എന്നാൽ ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് 2025 നവംബറിൽ ട്യൂഷൻ ഫീസ് വർദ്ധനവ് അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. 300 മുതൽ 500 വരെ ഫീസ് നിരക്കുള്ള സ്കൂളുകൾക്ക് 15, ശതമാനവും 500, ദിനാറിന് മുകളിലുള്ള സ്കൂളുകൾക്ക് 10, ശതമാനവും ആണ് വർദ്ധനവ് അനുവദിച്ചിട്ടുള്ളത്. ഈ തീരുമാനം കഴിഞ്ഞ അധ്യായന വർഷം ആരംഭിച്ചതിനുശേഷം ആണ് പുറത്തുവന്നത്. അതിനാൽ ചില ഇന്ത്യൻ സ്കൂളുകൾ വർദ്ധനവ് നടപ്പിലാക്കുന്നത് പുതിയ അധ്യായന വർഷത്തിലേക്ക് മാറ്റി വെച്ചിരുന്നു.Content Highlights:Kuwait’s Ministry of Education barred private schools from excluding students or withholding results over fee defaults. Fees must be collected in three equal installments. Indian curriculum schools received approval for a 10 to 15 percent tuition fee hike depending on fee slabs.