കോഴിക്കോട്| കോഴിക്കോട് മത്സ്യ ബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയത് നേവിയുടെ മിസൈല്‍ എന്ന് സ്ഥിരീകരണം. ശത്രുരാജ്യങ്ങളുടെ റഡാറുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നാവിക സേന ഉപയോഗിക്കുന്ന മിസൈലാണെന്നാണ് കണ്ടത്തിയിരിക്കുന്നത്. നേവി സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സൈന്യം ഉപയോഗിക്കുന്നതിനിടെ ലക്ഷ്യം തെറ്റി കടലില്‍ വീണതാകാമെന്നാണ് നിഗമനം.ഈ മിസൈല്‍ കാലപ്പഴക്കം ചെന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. എആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ സ്ഫോടനം നടത്തി മിസൈല്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ കൊച്ചി നാവിക കേന്ദ്രത്തിലെ ഡമ്പിങ് യാര്‍ഡിലെത്തിച്ച് നശിപ്പിക്കും. സ്ഫോടക വസ്തുക്കള്‍ അവശേഷിക്കുന്നുണ്ടെന്ന് ബോംബ് സ്‌ക്വാഡും ഏലത്തൂര്‍ കോസ്റ്റല്‍ പോലീസും നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ രാജലക്ഷ്മി ബോട്ടിലെ തൊഴിലാളികള്‍ക്കാണ് മിസൈല്‍ ലഭിച്ചത്. വലയില്‍ കുടുങ്ങിയ മിസൈല്‍ തൊഴിലാളികള്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു. മറ്റ് യുദ്ധക്കപ്പലില്‍ നിന്ന് വരുന്ന മിസൈലുകള്‍ റഡാറില്‍ പതിഞ്ഞാലുടന്‍ പറന്നെത്തി അവയെ വഴിതിരിച്ചു വിടുകയും ചെറു പ്രഹരത്തിലൂടെ കടലില്‍ വീഴ്ത്തുകയുമാണ് റഡാര്‍ മിസൈലുകളുടെ ദൗത്യം. ഇത് ഇന്ത്യന്‍ പ്രതിരോധ സേനയുടെ മിസൈല്‍ ആയതിനാല്‍ മറ്റ് സംശയങ്ങളില്ല. കുതിപ്പേകാന്‍ ഉപയോഗിക്കുന്ന പ്രൊപ്പലന്റ് തീര്‍ന്ന് മിസൈല്‍ കടലില്‍ വീണതാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.Content Highlights:A missile caught in a fishing net off the Kozhikode coast was confirmed to be an Indian Navy radar-decoy missile. Navy officials inspected the aged device and defused it at the AR Camp grounds. The missile debris will be transported to the Kochi Naval Yard for final disposal.