തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റി സ്ഥാപിക്കുന്നത് പരിഗണനയില്‍: മന്ത്രി കെ മുരളീധരന്‍

Wait 5 sec.

തിരുവനന്തപുരം | തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി കെ മുരളീധരന്‍. മൃഗശാല മാറ്റുന്നതുകൊണ്ട് തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യ വിവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്നതെന്നും മുരളീധരന്‍ പ്രതികരിച്ചു.പുത്തൂര്‍ സവോളജിക്കല്‍ മാതൃകയിലാണ് മൃഗശാല മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മൃഗങ്ങളെ നമ്മള്‍ കാണുന്നതിന് പകരം മൃഗങ്ങള്‍ നമ്മളെ കാണുന്ന രീതിയിലേക്കായിരിക്കും മാറ്റമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കാണ് കച്ചവട താത്പര്യം ഇല്ലാത്തതെന്ന് മൃഗശാല മാറ്റണമെന്ന ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയാണെന്ന സി പി എമ്മിന്റെ ആരോപണത്തോട് പ്രതികരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഒരു കൂട്ടര്‍ ചെയ്യുമ്പോള്‍ മാത്രം ശരി എന്നത് ശരിയായ നിലപാടല്ല. മന്ത്രി പറഞ്ഞു.മൃഗശാല മാറ്റുന്നതിനെ അനുകൂലിച്ച് മന്ത്രി സി പി ജോണ്‍, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്, യു ഡി എഫ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. നഗരത്തില്‍ മൃഗശാല അനുയോജ്യമല്ലെന്നും മൃഗങ്ങള്‍ ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നുമായിരുന്നു ജോണിന്റെ പ്രതികരണം. അതേസമയം, ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയാണെന്നും മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുന്‍ എം എല്‍ എയും സി പി എം നേതാവുമായ വി കെ പ്രശാന്ത് വിമര്‍ശിച്ചിരുന്നു. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഇടതുപക്ഷം ശക്തമായി എതിര്‍ക്കുമെന്നും പ്രശാന്ത് പറഞ്ഞു.Content Highlights:The Kerala government is considering relocating the Trivandrum Zoo to Neyyar. Minister K Muraleedharan stated that this move aims to provide a better natural environment for wildlife. Further official assessments and discussions regarding space and feasibility are currently underway.