പോക്സോ കേസിലെ പ്രതിക്ക് ആറര വര്‍ഷം കഠിന തടവും പിഴയും

Wait 5 sec.

അടൂര്‍| പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികന് ആറര വര്‍ഷം കഠിന തടവും പിഴയും. പന്തളം തെക്കേക്കര വളത്തുകാട് വടക്കേക്കര വീട്ടില്‍ രവീന്ദ്രന്‍ (67) നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ആറര വര്‍ഷം കഠിന തടവിനും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.2025 ജൂലൈ 10ന് വീട്ടില്‍ തനിച്ചായിരുന്ന 13 വയസുകാരിയായ പെണ്‍കുട്ടിയെ അടുക്കള വാതിലൂടെ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചത്. അന്നത്തെ കൊടുമണ്‍ എസ് എച്ച് ഒ, പി വിനോദാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതും, അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്കൂട്ടര്‍ അഡ്വ സ്മിത ജോണ്‍ പി ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന്‍സ് ഓഫീസര്‍ എ എസ് ഒ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.Content Highlights:Adoor Fast Track Court sentenced 67-year-old Ravindran to six and a half years of rigorous imprisonment and a fine of Rs 65,000 for sexually assaulting a 13-year-old girl. The incident occurred in July 2025 at the victim’s home. The court directed the fine amount to be handed over to the girl.