‎മസ്ജിദുന്നബവിയിൽ വെച്ച് 45,000 ഫർള് നമസ്ക്കാരങ്ങൾ : അറിയാം മുഹമ്മദ് അബ്ദുൽ കരീമിനെ

Wait 5 sec.

‎‎മദീന: മദീനയിലെ പ്രവാചകരുടെ പള്ളിയായ മസ്ജിദുനബവിയിൽ കഴിഞ്ഞ 37 വർഷമായി ഇമാമിന്റെ പിറകിൽ ഒന്നാമത്തെ സ്വഫിൽ തന്നെ നിന്ന് കൊണ്ട് നമസ്കാരങ്ങൾ നിർവഹിക്കുന്ന അഫ്ഗാൻ പൗരനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു.‎തന്റെ 19-ആം വയസ്സിൽ പ്ലംബർ ജോലിയിൽ സൗദിയിൽ എത്തിയ മുഹമ്മദ്‌ അബ്ദുൽ കരീം ഇതിനകം 45,000 ത്തിലധികം ഫർള് നമസ്‌ക്കാരങ്ങൾ ആദ്യ സ്വഫിൽ നിന്ന് കൊണ്ട് തന്നെ നിർവഹിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.‎റമളാനിൽ ജോലിയിൽ നിന്ന് അവധി എടുക്കുന്ന ഇദ്ദേഹം ആ മാസം മുഴുവൻ മസ്ജിദുന്നബവിയിൽ എത്തുന്ന വിശ്വാസികളെ സേവിക്കാൻ ആണ് സമയം കണ്ടെത്താറുള്ളത്.‎നോമ്പ് എടുക്കുന്ന വിശ്വാസികൾക്കുള്ള ഇഫ്താർ സൗകര്യം ഒരുക്കുകയും പള്ളിയിലെ ഖുർആൻ അടുക്കി വെക്കുകയും ചെയ്യുന്നത് അദേഹത്തിന്റെ പതിവ് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.‎സൗദി പ്രവാസ ജീവിതത്തിലൂടെ ലഭിച്ച അമൂല്യ അവസരം ആത്മീയ വഴിയിൽ ഫലപ്രദമായി ഉപയോഗിക്കുന്ന മുഹമ്മദ് അബ്ദുൽ കരീം നേരത്തെയും അറബ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.‎‎The post ‎മസ്ജിദുന്നബവിയിൽ വെച്ച് 45,000 ഫർള് നമസ്ക്കാരങ്ങൾ : അറിയാം മുഹമ്മദ് അബ്ദുൽ കരീമിനെ appeared first on Arabian Malayali.