‘കടയ്ക്കൽ സൗഹൃദവേദി ബഹ്‌റൈൻ’ ലോഗോ പ്രകാശനം നടന്നു

Wait 5 sec.

മനാമ: ബഹ്‌റൈനിലെ കടയ്ക്കൽ നിവാസികളുടെ കൂട്ടായ്മായ കടയ്ക്കൽ സൗഹൃദവേദി ബഹ്‌റൈൻ സംഗമവും, ലോഗോ പ്രകാശനവും സൽമാനിയ ഇന്ത്യൻ ഡിലൈറ്സിൽ വച്ച് നടന്നു. സ്റ്റാർവിഷൻ ഇവെന്റ്സ് & മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ്, മാസ്റ്റർ ജഗൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.കൂട്ടായ്മയുടെ വരുംകാല സാമൂഹിക – ആരോഗ്യ- സേവന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അംഗങ്ങളുടെ നോർക്ക റൂട്സ് പ്രവർത്തനങ്ങൾക്കായി സൈഫുദ്ധീൻ, സനൽ ബാലകൃഷ്ണൻ എന്നിവരെ ചുമത്തപ്പെടുത്തി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജോയ് വെള്ളർവട്ടം, പ്രവീൺ കടയ്ക്കൽ, ബിജു, അനൂപ് കടയ്ക്കൽ, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൂട്ടായ്മയിലേക്ക് അംഗമാകാൻ താത്പര്യമുള്ള ബഹ്‌റൈനിലുള്ളവർ 36888365, 36814291, 38315906 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.The post ‘കടയ്ക്കൽ സൗഹൃദവേദി ബഹ്‌റൈൻ’ ലോഗോ പ്രകാശനം നടന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.