കേന്ദ്ര സായുധ പോലീസ് സേന (സി എ പി എഫ്), ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർമാരുടെ 1,871 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ് എസ് സി) അപേക്ഷ ക്ഷണിച്ചു.വിവിധ സായുധസേനകളിൽ പുരുഷന്മാർക്ക് 1,407ഉം വനിതകൾക്ക് 147ഉം ഒഴിവുകളുണ്ട്. ഡൽഹി പോലീസിൽ പുരുഷൻമാർക്ക് 205 ഉം വനിതകൾക്ക് 112ഉം ഒഴിവുകളുണ്ട്.സെൻട്രൽ റിസർവ്ഡ് പോലീസ് ഫോഴ്സ് (സി ആർ പി എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐ ടി ബി പി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സശസ്ത്ര സീമാബൽ എന്നീ സേനകളിലായിരിക്കും തിരഞ്ഞെടുക്കുന്നവരെ നിയമിക്കുക. നിയമനം ലഭിക്കുന്നവർ രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.ശമ്പളസ്‌കെയിൽ: 35,400-1,12,400 രൂപ. വിദ്യാഭ്യാസ യോഗ്യതസബ് ഇൻസ്‌പെക്ടർ (ഫയർ) ഒഴികെയുള്ള എല്ലാ തസ്തികയിലേക്കും ബിരുദം/ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത.സി ഐ എസ് എഫിലെ സബ് ഇൻസ്‌പെക്ടർ (ഫയർ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെട്ട സയൻസ് ബിരുദധാരികളായിരിക്കണം. അല്ലെങ്കിൽ പത്താം ക്ലാസ്സ്/ തത്തുല്യവും മെക്കാനിക്കൽ/സിവിൽ/ ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽസ്/കെമിക്കൽ/ മൈനിംഗ് എയ്‌റോനോട്ടിക്കൽ/ ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർ കായികക്ഷമതാ പരീക്ഷ/അളവെടുപ്പിന് മുന്പായി എൽ എം വി (മോട്ടോർ സൈക്കിൾ, കാർ) ഡ്രൈവിംഗ് ലൈസൻസ് നേടിയിരിക്കണം. പ്രായംസി ഐ എസ് എഫിലെ സബ് ഇൻസ്‌പെക്ടർ (ഫയർ) തസ്തികയിലേക്ക് 18-30 ഉം മറ്റ് തസ്തികകളിലേക്ക് 20-25 വയസ്സുമാണ് പ്രായം. ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി, വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഡൽഹി പോലീസിലെ ഒഴിവിലേക്ക് വിധവകൾക്കും പുനർവിവാഹിതരല്ലാത്ത വിവാഹമോചിതകൾക്കും 35 വയസ്സ് വരെ (എസ് സി, എസ് ടി 40 വയസ്സ് വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും. ശാരീരിക യോഗ്യതപുരുഷന്മാർക്ക് 170 സെ മി ഉയരവും (എസ് ടി വിഭാഗക്കാർ 162.5 സെ.മി) 80 സെ മീ നെഞ്ചളവും (വികാസം അഞ്ച് സെ മി) ഉണ്ടായിരിക്കണം. വനിതകൾക്ക് 157 സെ മി(എസ് ടി വിഭാഗക്കാർക്ക് 154 സെ മീ) ഉയരം വേണം. തിരഞ്ഞെടുപ്പ്കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ട് പേപ്പറുകൾ), കായികക്ഷമതാ പരീക്ഷ/ശാരീരിക അളവെടുപ്പ്, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും തിര ഞ്ഞെടുപ്പ്. പരീക്ഷരണ്ട് പേപ്പറുകൾക്കും ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടായിരിക്കും. ഇംഗ്ലീഷ്/ഹിന്ദി ആയിരിക്കും പരീക്ഷാ മാധ്യമം.100 മാർക്കിന്റെ ഒന്നാം പേപ്പർ പരീക്ഷക്ക് ഒരു മണിക്കൂർ സമയം അനുവദിക്കും. 100 ചോദ്യങ്ങളുണ്ടാകും. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടാകും. ഒന്നാം പേപ്പർ പരീക്ഷയിൽ നിന്ന് നിശ്ചിത മാർക്ക് നേടിയവരെയാണ് കായികക്ഷമതാ പരീക്ഷ/ ശാരീരിക അളവെടുപ്പിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. അതിലും വിജയിക്കുന്നവർ രണ്ടാം പേപ്പർ പരീക്ഷ അഭിമുഖീകരിക്കണം. എൻ സി സിയുടെ എ ബി സി സർട്ടിഫിക്കറ്റുള്ളവർക്ക് ഒന്നാം പേപ്പറിലും രണ്ടാം പേപ്പറിലും ബോണസ് മാർക്കിന് അർഹതയുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾബെംഗളൂരു ആസ്ഥാനമായുള്ള കെ കെ ആർ റീജ്യനിലാണ് കേരളവും ലക്ഷദ്വീപും കർണാടകയും ഉൾപ്പെടുന്നത്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രമുണ്ടാകും. മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ വരെ മുൻഗണനാക്രമത്തിൽ രേഖപ്പെ ടുത്താം. പിന്നീട് മാറ്റാനാകില്ല.അപേക്ഷാഫീസ്: വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. ഒക്ടോബർ ഒന്നിന് രാത്രി 11 വരെ ഫീസ് അടയ്ക്കാം. അപേക്ഷഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്ത ശേഷം ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക് https://sc.gov.in സന്ദർശിക്കുക. “mySSC’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും അപേക്ഷിക്കാം. ഒപ്പ്, തത്സമയമെടുക്കുന്ന ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30ന് രാത്രി 11 വരെ. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഒക്ടോബർ എട്ട് മുതൽ പത്ത് വരെ സമയം അനുവദിച്ചിട്ടുണ്ട്.Content Highlights:Staff Selection Commission has invited applications for 1,871 Sub-Inspector positions in CAPF and Delhi Police. Graduates aged between 20 and 25 can apply online before the deadline of September 30. Selection will involve computer-based examinations, physical tests, and a medical assessment.