നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ അക്രമം; കാറിനുനേരെ മഹീന്ദ്ര താര്‍ വാഹനം ഇടിച്ചുകയറ്റി

Wait 5 sec.

ഗുരുഗ്രാം | വാക്കേറ്റത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറിനുനേരെ മഹീന്ദ്ര താര്‍ വാഹനം ഇടിച്ചുകയറ്റി അക്രമം. ഡല്‍ഹി റജിസ്‌ട്രേഷനിലുള്ള താര്‍ ഉപയോഗിച്ച് കാര്‍ പലതവണ ഇടിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഗുരുഗ്രാം സെക്ടര്‍ 89-ലാണ് സംഭവം നടന്നത്.താറിലെത്തിയ നാല് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രണ്ടുപേര്‍ സംഘത്തില്‍ നിന്ന് മാറി വീട്ടിലേക്ക് പോകാന്‍ റാപിഡോ വഴി കാര്‍് വിളിക്കുകയായിരുന്നു. കാര്‍ എത്തിയ ഉടന്‍ ഇരുവരും അതില്‍ കയറിയെങ്കിലും പെട്ടെന്ന് താര്‍ കാറിനുനേരെ ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം പിന്നോട്ട് എടുത്ത ശേഷം വീണ്ടും പലതവണ കാറില്‍ ശക്തിയായി ഇടിച്ചു. തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.താറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ ആരോപിച്ചെങ്കിലും പോലീസ് അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. പോലീസെത്തുന്നതിന് മുമ്പ് തന്നെ പ്രതികളും കൂട്ടാളികളും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.കാര്‍ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.Content Highlights: A Mahindra Thar intentionally rammed a cab multiple times following an argument between friends in Gurugram Sector 89. The front end of the cab was completely destroyed in the incident. Police registered a case based on the driver’s complaint and launched an investigation to catch the accused.