കോഴിക്കോട് | സമസ്തയുടെ ദീര്‍ഘകാലത്തെ അധ്യക്ഷനും ഉള്ളാളിലും കര്‍ണാടകയിലെ പ്രമുഖ മഹല്ലുകളിലെ ഖാളിയും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെയും മദ്റസാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സമസ്തയുടെ അനിഷേധ്യ നേതൃത്വവും സഅദിയ്യ സ്ഥാപക നേതാവുമായിരുന്ന നൂറുല്‍ ഉലമാ എം.എ.ഉസ്താദ് എന്നിവരടക്കമുള്ള പ്രമുഖരുടെ വിയോഗ മാസമായ റബീഉല്‍ അഖറില്‍ സെപ്തംബര്‍ 27ന് ഞായറാഴ്ച മദ്റസകളില്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആഹ്വാനം ചെയ്തു.മണ്‍മറഞ്ഞു പോയ മുന്‍ കാല നേതാക്കളുടെയും സഹകാരികളുടെ പേരിലും പ്രസ്തുത ദിവസം മദ്റസകളില്‍ പ്രാര്‍ത്ഥന, പ്രഭാഷണം, സീറാ പാരായണം തുടങ്ങിയവ നടക്കും. പതിനായിരത്തിലേറെ മദ്റസകളില്‍ നിന്നായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും അന്‍പതിനായിരത്തോളം അധ്യാപകരും രക്ഷിതാക്കളും പ്രാര്‍ത്ഥനാ ദിനത്തില്‍ പങ്കെടുക്കും. ഇത് സംബന്ധമായി ബോര്‍ഡ് ഓഫീസില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ടി.അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്യാപള്ളി, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, കെ എം എ റഹീം സാഹിബ്, സി പി സൈതലവി മാസ്റ്റര്‍, എന്‍ അലി അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചുContent Highlights: Sunni Education Board called to observe September 27 as Prayer Day across madrasas in memory of past leaders including Tajul Ulama and Nurul Ulama. Prayers and lectures will take place in over ten thousand madrasas. The secretariat meeting was presided over by Syed Ali Bafaqi Thangal.