ഡല്‍ഹി | പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്കെതിരെ മുട്ടയേറ്. മുട്ടയേറിനു പിന്നില്‍ ബി ജെ പി പ്രവര്‍ത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.പോലീസിന്റെ സഹായത്തോടെയാണ് മുട്ടയേറുണ്ടായതെന്നു എം പി പറഞ്ഞു. ഇന്ന് രാവിലെ സ്വന്തം മണ്ഡലമായ നദിയയില്‍ ടി എം സി യോഗത്തിനെത്തിയപ്പോഴാണ് വാഹനത്തിന് നേരെ മുട്ടയേറുണ്ടായത്. പ്രതിഷേധക്കാര്‍ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.നേരത്തെ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ സമാനമായ മുട്ടയേറുണ്ടായിരുന്നു.തനിക്ക് നേരെയുള്ള മുട്ടയേറ് സ്വാതന്ത്ര്യ സമര സേനാനികള്‍ തങ്ങള്‍ക്ക് നേരെയുള്ള വെടിയുണ്ട നേരിട്ടത് പോലെ താനും നേരിട്ടെന്ന് മഹുവ മൊയ്ത്ര സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.നേരത്തെ സമാന ആക്രമണം ഉണ്ടായപ്പോള്‍ സുരക്ഷ തേടി ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ രാജ്യത്തിനായി വെടിയുണ്ടകള്‍ നേരിട്ടിരുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ഇത് ഓര്‍മ്മപ്പെടുത്തിയാണ് മഹുവാ മൊയ്ത്ര എം പി ഇന്ന് രംഗത്ത് എത്തിയത്.Content Highlights:TMC MP Mahua Moitra faced an egg attack in Nadia during a party event. She blamed BJP workers and accused the police of complicity. Moitra likened the incident to freedom fighters facing bullets for the country, recalling past Supreme Court remarks regarding her security.