നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 1,450 കവിഞ്ഞു; 6,000 പേര്‍ ഇപ്പോഴും കാണാമറയത്ത്

Wait 5 sec.

കാഠ്മണ്ഡു | നേപ്പാളിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ 1,450 കവിഞ്ഞു. ദുരന്തം നടന്ന് നാല് ആഴ്ചകള്‍ പിന്നിടുമ്പോഴും കാണാതായ 6,000-ത്തോളം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ആഗസ്റ്റ് 26-നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ചിത്വാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 367 മൃതദേഹങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.റസുവയില്‍ നിന്ന് 236 പേരുടെയും, കിഴക്കന്‍ നവല്‍പരസിയില്‍ നിന്ന് 232 പേരുടെയും, പടിഞ്ഞാറന്‍ നവല്‍പരസിയില്‍ നിന്ന് 222 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.റസുവയിലെ അപ്പര്‍ തൃശൂലി-1 ജലവൈദ്യുത പദ്ധതിയുടെ ഭാഗങ്ങളില്‍ നിന്നടക്കം നിരവധി മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയ നിലയിലുള്ള മൃതദേഹങ്ങളുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച ശേഷം താത്്കാലികമായി സംസ്‌കരിക്കുകയാണ്. ഇതുവരെ 110 മൃതദേഹങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞത്.