സെമിത്തേരികള്‍ കേന്ദ്രീകരിച്ച് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേര്‍ പിടിയില്‍

Wait 5 sec.

പത്തനംതിട്ട | മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളില്‍ നിന്ന് കല്ലറകളുടെ ഗ്രാനൈറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി ജലാല്‍ സുന്ദര്‍, ബംഗാള്‍ സ്വദേശി സുര്‍ജിത്, മല്ലപ്പള്ളി പാടിമണ്‍ സ്വദേശി സജിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.മല്ലപ്പള്ളിയില്‍ ഗ്രാനൈറ്റ് വില്‍പന നടത്തിവരികയായിരുന്ന സംഘത്തിന് ഇടയില്‍ ഗ്രാനൈറ്റ് ക്ഷാമം അനുഭവപ്പെട്ടതോടെയാണ് ഇവര്‍ മോഷണത്തിലേക്ക് തിരിഞ്ഞത്. സമീപത്തെ ഒരു പള്ളിയില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച ശേഷം, അടുത്ത പള്ളിയില്‍ മരണാനന്തര ചടങ്ങുകള്‍ക്കായി അത് നല്‍കുന്നതായിരുന്നു ഇവരുടെ രീതി.ഗ്രാനൈറ്റ് പണികളില്‍ കൃത്യമായ അറിവുള്ളവരാണ് ഇതിനു പിന്നിലെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. കട്ടി കുറഞ്ഞ ഗ്രാനൈറ്റ് പാളികള്‍ യാതൊരു കേടുപാടുകളും വരുത്താതെ ഇളക്കിമാറ്റിയത് പോലീസില്‍ സംശയമുണ്ടാക്കിയിരുന്നു.തുടര്‍ന്ന് സി സി ടി വി ക്യാമറകള്‍ ഇല്ലാത്ത സെമിത്തേരി പരിസരങ്ങളിലൂടെ കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ചും കല്ലറ നിര്‍മാണ കരാറുകാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. Content Highlights:Police arrested three men for stealing granite slabs from church cemeteries in Mallappally, Pathanamthitta. The accused targeted cemeteries lacking CCTV cameras to source granite for local work. Investigators caught the group after tracking vehicles and contractors active in the area.