റിയാദ് – സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഹൂത്തികൾ നടത്തിയ ആക്രമണങ്ങളിൽ പതിമൂന്ന് സാധാരണക്കാർക്ക് പരിക്കേറ്റതായും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും യെമനിലെ സഖ്യ സേന വാക്താവ് ചൊവ്വാഴ്ച പുലർച്ചെ അറിയിച്ചു.തിങ്കളാഴ്ച ഖമീസ് മുഷൈത്ത്, അബഹ, താഇഫ് എന്നിവിടങ്ങളിലെ സിവിലിയൻ മേഖലകളിലേക്ക് ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കിആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് ചെറുതോ ഇടത്തരമോ ആയ പരിക്കുകൾ സംഭവിച്ചുവെന്നും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.തുടർച്ചയായ ബോധപൂർവവും ആവർത്തിച്ചുള്ളതുമായ ഹൂത്തി ആക്രമണങ്ങൾ സാധാരണക്കാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യം വയ്ക്കുന്ന ഹൂത്തി സമീപനത്തിന്റെ തെളിവാണെന്ന് അൽ-മാലികി പറഞ്ഞു.ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51, സ്വയം പ്രതിരോധ തത്വം, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവയ്ക്ക് അനുസൃതമായി, സൗദി പരമാധികാരം, സിവിലിയന്മാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സഖ്യസേന ഹൂത്തി ആക്രമണങ്ങളോട് ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.The post സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു appeared first on Arabian Malayali.