കോഴിക്കോട്|മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) കത്തിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായി പുറത്തുവന്നതില്‍ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ബോധപൂര്‍വ്വം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇഡി ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു? മെയ് 27ന് കിട്ടിയ കൈപ്പടയാണ്. ഇന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി വിജയകരമായി പൂര്‍ത്തീകരിച്ച് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കാന്‍ പോകുകയാണ്. ഇന്ന് ഇതിന് തെരഞ്ഞെടുത്തത് മറ്റു ഉദ്ദേശത്തോടെയെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ഹവാലയുമായി എന്നെ കണക്ട് ചെയ്യാനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ഇപ്പോള്‍ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്. ബേപ്പൂര്‍ മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒരു ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ആരോപണം. നമ്മള്‍ ബേപ്പൂര്‍ എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് ഹവാല ഇടപാടിന് വേണ്ടിയുള്ള ഗ്രൂപ്പ് ആണെന്നാണ് ഇഡി ചോര്‍ത്തി കൊടുത്ത വാര്‍ത്തയിലുള്ളത്. നമ്മള്‍ ബേപ്പൂരില്‍ ഗ്രൂപ്പില്‍ സമസ്ത മേഖലയിലെ ജനങ്ങളും മാധ്യമപ്രവര്‍ത്തകരുമുണ്ട്. ആ ഗ്രൂപ്പ് പരിശോധിക്കാം. ചാറ്റുകള്‍ പരിശോധിക്കാമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.ഇഡിയുടെ നടപടിയെ നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട എന്നാണ് എനിക്ക് കിട്ടിയിട്ടുള്ള നിയമോപദേശം. എന്നാല്‍ ചിലത് പറയാതെ പോയാല്‍ ശരിയാവില്ല എന്ന് തോന്നി. ഹവാല പണമാണെന്ന് വീണ അഡ്മിറ്റ് ചെയ്തു എന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണ്. ഭാവിയില്‍ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡയറിയില്‍ എഴുതിയിട്ടുള്ള കാര്യങ്ങളാണ്. എഴുതിയിട്ടുള്ള ആളുകളുമായി ചര്‍ച്ച പോലും ചെയ്തിട്ടില്ലെന്നും റിയാസ് പറഞ്ഞു.കള്ളപ്പണവുമായി യാതൊരു ബന്ധവുമില്ല. ബോധപൂര്‍വ്വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആ പേരുകളിലുള്ളവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് ചെയ്തു. അവരാരും കള്ളപ്പണമാണെന്ന് പറഞ്ഞിട്ടില്ല. വീണയ്ക്ക് ഹവാല ഇടപാടുണ്ട് എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം നടത്തി. മൂന്ന് പ്രാവശ്യം വീണയെ ഇഡി ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലില്‍ എവിടെയും ഹവാലയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.Content Highlights:PA Mohammed Riyas MLA strongly criticized the ED after details of its letter in the Masappadi case were leaked to the media. He called the hawala allegations absurd and timed deliberately to disrupt the CPM state rally in Kozhikode. Riyas clarified that the ED never raised hawala questions during Veena T’s interrogation and promised legal action.