ശാസ്ത്രഗവേഷണകർ തങ്ങളുടെ ഗവേഷണവിശേഷങ്ങൾ സാധാരണക്കാർക്ക് മുന്നിൽ ലളിതവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുന്ന കേരള സയൻസ് സ്ലാമിന്റെ രണ്ടാം പതിപ്പ് 2026 നവംബർ ഡിസംബർ കാലയളവിൽ നടക്കും. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഗവേഷകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സയൻസ് ലളിതവും ആകർഷകവുമായി സാധാരണക്കാർക്കു പകർന്നുകൊടുക്കൽ (Science Communication) പരിപോഷിപ്പിക്കാൻ ലോകവ്യാപകമായി നടത്തുന്ന ഒരു പരിപാടിയാണ് സയൻസ് സ്ലാം. സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകർക്കുമുന്നിൽ യുവശാസ്ത്രജ്ഞർ അവരുടെ ഗവേഷണപ്രോജക്റ്റുകൾ സാധാരണക്കാരുടെ […]Source