മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സ്റ്റാർ വിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “പാക്ട് ഒരുമയുടെ പൊന്നോണം” സെപ്റ്റംബർ 18 വെള്ളിയാഴ്ച നടക്കും. ഗുദൈബിയയിലെ ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് ആഘോഷ ചടങ്ങുകൾ അരങ്ങേറുന്നത്.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവ്വഹിക്കും. ചടങ്ങിൽ ബഹ്‌റൈൻ ഇന്ത്യൻ എംബസി ഡിഫെൻസ് അറ്റാച്ചെ ക്യാപ്റ്റൻ സന്ദീപ് സിംഗ് വിശിഷ്ടാതിഥിയായി സംബന്ധിക്കും. പ്രമുഖ വ്യവസായ പ്രമുഖനും അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരിക്കും.ഓണാഘോഷത്തിന്റെ ഭാഗമായി റൈറ്റ് ചോയ്സ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആഘോഷ പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 39871460, 39143350 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.The post ‘പാക്ട് ഒരുമയുടെ പൊന്നോണം’ സെപ്റ്റംബർ 18-ന്; ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.