യാൻബു, ജിദ്ദ, അബഹ, ജസാൻ, അൽ-ഉല, താഇഫ് എന്നിവയുൾപ്പെടെ ആറ് നഗരങ്ങളിൽ അപകടാവസ്ഥ അവസാനിച്ചതായി സിവിൽ ഡിഫൻസ് ചൊവ്വാഴ്ച അറിയിച്ചു.അതേ സമയം ആളുകൾ കൂട്ടം ചേരരുതെന്നും ഫോട്ടോ എടുക്കരുതെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യാ പ്രദേശങ്ങളിലുള്ളവർ 911 എന്ന എമർജൻസി നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.നേരത്തെ മേൽ പരാമർശിച്ച നഗരങ്ങളിൽ സിവിൽ ഡിഫൻസ് അപകട നില മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനമോടിക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചാൽ, പാലങ്ങളിൽ നിന്നും ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും മാറി റോഡിന്റെ വശത്തേക്ക് വാഹനം നിർത്തണമെന്നും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകണമെന്നും മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ ജനാലകൾക്കരികെ നിന്ന് മാറി നിൽക്കണമെന്നും തുറന്ന സ്ഥലങ്ങളിലേക്ക് പോകുകയോ ബാൽക്കണിയിലും മേൽക്കൂരകളിലും നിൽക്കുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിരുന്നു.The post സൗദിയിലെ ആറ് നഗരങ്ങളിൽ പ്രഖ്യാപിച്ച അപകടാവസ്ഥ അവസാനിച്ചതായി അറിയിപ്പ് : കൂട്ടം ചേരരുതെന്നും ഫോട്ടോ എടുക്കരുതെന്നും നിർദ്ദേശം appeared first on Arabian Malayali.