പാലാ|പാലാ നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്സണായി ബിജു മാത്യൂസിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജു മാത്യൂസ് വിജയിച്ചത്. യു ഡി എഫിലെ സെബാസ്റ്റ്യൻ ജെ. പനയ്ക്കൽ ആയിരുന്നു എതിർ സ്ഥാനാർത്ഥി. നഗരവികസന മുന്നണിയുടെ സ്ഥാനാർഥിയായാണ് ബിജു മാത്യൂസ് മത്സരിച്ചത്.വൈസ് ചെയർപേഴ്സൺ സ്ഥാനത്തെച്ചൊല്ലി വിമത കോൺഗ്രസ് കൗൺസിലർമാരായ ബിജു മാത്യൂസും ടോണി തൈപ്പറമ്പിലും തമ്മിൽ കടുത്ത വടംവലി നിലനിന്നിരുന്നു. മാരത്തൺ ചർച്ചകൾക്കൊടുവിൽ നാലംഗ വിമത കോൺഗ്രസ് കൗൺസിലർമാരിൽ മൂന്നുപേരുടെ പിന്തുണ ബിജു മാത്യൂസിന് ലഭിച്ചതോടെ അദ്ദേഹത്തിന്റെ്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങി.കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ബിജുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. മായാ രാഹുൽ ചെയർപേഴ്സണായതിനെ തുടർന്നാണ് വൈസ് ചെയർപേഴ്സൺസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 26 അംഗ നഗരസഭാ കൗൺസിലിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ബിജു മാത്യൂസിന്റെ തെരഞ്ഞെടുപ്പോടെ പാലാ നഗരസഭയിലെ പുതിയ ഭരണസമിതിയിലെ വൈസ് ചെയർപേഴ്സൺ സ്ഥാനവും നിലവിൽ വന്നു.