മനാമ: ബഹ്‌റൈനിലെ പ്രമുഖ വനിതാ സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ (ILA) എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ഐ.എൽ.എ പ്ലാറ്റിനം ദാണ്ഡിയ ബീറ്റ്‌സ് 2026’ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ ഒന്നിന് വ്യാഴാഴ്ച രാത്രി 8 മണി മുതൽ ക്രൗൺ പ്ലാസയിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.വർണ്ണാഭമായ ദാണ്ഡിയ നൃത്തം, തത്സമയ സംഗീതം, വിഭവസമൃദ്ധമായ ഭക്ഷണം, ആകർഷകമായ സമ്മാനങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങൾക്കൊപ്പം തന്നെ ചാരിറ്റി ലക്ഷ്യവും മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ സംരംഭത്തിലൂടെ ലഭിക്കുന്ന തുക ഭിന്നശേഷി കുട്ടികൾക്കായുള്ള ഐ.എൽ.എയുടെ ‘സ്നേഹ റീക്രിയേഷൻ സെന്ററി’ന്റെ (Sneha Recreation Centre) പ്രവർത്തനങ്ങൾക്കും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണ് വിനിയോഗിക്കുന്നത്.പ്രവേശന ടിക്കറ്റുകൾക്ക് അഡ്വാൻസ് ബുക്കിംഗിന് (Early Bird) 5 ദിനാറും, റെഗുലർ ടിക്കറ്റിന് 6 ദിനാറുമാണ് നിരക്ക്. പ്ലാറ്റിനം ലിസ്റ്റ് (Platinum List), ക്യൂ-ടിക്കറ്റ്സ് (Q-Tickets) എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഐ.എൽ.എ ഓഫീസിലും ടിക്കറ്റുകൾ ലഭ്യമാണ്. കൂടാതെ അദ്‌ലിയയിലെ സാജ സലൂൺ ആൻഡ് സ്പാ (Zaja Salon & Spa), എപിക്സ് സിനിമാസ് (Epix Cinema), ദി ഗ്രേറ്റ് കബാബ് ഫാക്ടറി, ബിക്കാനെർവാല, മുംബൈ സ്പൈസസ്, മുംബൈ ഫ്യൂഷൻ എന്നീ റെസ്റ്റോറന്റുകൾ വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.The post 70-ന്റെ നിറവിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ; ‘ഐ.എൽ.എ പ്ലാറ്റിനം ദാണ്ഡിയ ബീറ്റ്‌സ് 2026’ ഒക്ടോബർ ഒന്നിന് ക്രൗൺ പ്ലാസയിൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.