തിരുവല്ലയില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Wait 5 sec.

തിരുവല്ല| തിരുവല്ല തുകലശേരിയില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനന്‍ ആണ് മരിച്ചത്. 29 വയസ്സായിരുന്നു ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതര പരിക്കേറ്റ അജീഷിനെ ഉടന്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അജീഷിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ നിയാസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവ സമയം കനത്ത മഴ അനുഭവപ്പെട്ടിരുന്നു. പിക്കപ്പ് വാന്‍ മഴ വെള്ളത്തില്‍ തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പിക്കപ്പ് ഡ്രൈവര്‍ക്ക് കാര്യമായ പരിക്കില്ല. തിരുവല്ല പോലീസ് മേല്‍ നടപടി സ്വീകരിച്ചു.Content Highlights:A 29-year-old youth named Ajeesh Mohanan died in a road accident after a pickup van collided with his scooter at Thukalassery in Thiruvalla. Another passenger sustained injuries and was admitted to a hospital. Rain-induced skidding is suspected to be the cause, and Thiruvalla police initiated action.