കാര്‍ഗോ ഭാഗത്ത് പുക; ഇന്‍ഡിഗോ വിമാനം ലഖ്‌നൗവിലേക്ക് വഴിതിരിച്ചുവിട്ടു

Wait 5 sec.

ലഖ്‌നൗ |  അഗര്‍ത്തലയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം കാര്‍ഗോയില്‍ പുക കണ്ടതിനെ തുടര്‍ന്ന് ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.103 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്ന 6ഇ6504 എന്ന വിമാനം വൈകിട്ട് 6:29-ഓടെ ലഖ്‌നൗ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഉടന്‍ ലഖ്നൗ വിമാനത്താവള അധികൃതര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.Content Highlights: An IndiGo flight from Agartala to Delhi was diverted to Lucknow after a smoke indicator was triggered in the cargo area. The aircraft carrying 103 passengers and 6 crew members landed safely at Chaudhary Charan Singh Airport. No injuries were reported as airport authorities initiated precautions.