തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.15 മുതല്‍ രാത്രി 12.45വരെയാണ് നിയന്ത്രണത്തിന് സാധ്യത. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 400 മുതല്‍ 600 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തിന് പുറത്ത് ഉള്‍പ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ആയിട്ടില്ല. വായ്പ വഴിയുള്ള 200 മെഗാവാട്ട് കിട്ടാത്തതിനെത്തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.പവര്‍ മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിക്കുകയാണെങ്കില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സാധിക്കും. മാര്‍ക്കറ്റില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയെ ആശ്രയിച്ചായിരിക്കും നിയന്ത്രണം ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ കുറവുണ്ട്. കാറ്റാടി നിലയങ്ങളിലും ഉത്പാദനം കുറഞ്ഞതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാനുമായിട്ടില്ല.5000 മെഗാവാട്ട് വരെ ഓള്‍ ഇന്ത്യ ഡിമാന്‍ഡ് കൂടാനും 5000 മെഗാവാട്ട് വരെ വിന്‍ഡ് ജനറേഷന്‍ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിട്ടുമുണ്ട്. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്.ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. അവധി ദിനം ആയതിനാല്‍ ഇന്ന് വൈദ്യുതി ഉപയോഗത്തില്‍ കുറവ് വരുമെന്ന പ്രതീക്ഷയും കെഎസ്ഇബിക്ക് ഉണ്ട്.Content Highlights: Kerala is likely to experience power restrictions today between 6:15 PM and 12:45 AM due to a severe supply deficit of 400 to 600 MW. KSEB officials cited a national shortfall of 12,000 MW and reduced wind energy production as key factors behind the crisis. Final decisions regarding load shedding will depend on the real-time availability of power from external exchanges.