മോസ്‌കോയെ ലക്ഷ്യമിട്ട് ഉക്രൈന്റെ വന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Wait 5 sec.

മോസ്‌കോ |  റഷ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുടരവെ മോസ്‌കോയെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ഉക്രൈന്റെ ഡ്രോണ്‍ ആക്രമണം. നൂകണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരു പ്രധാന റിഫൈനറിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയതു.തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട 450 ഓളം എണ്ണം ഉള്‍പ്പെടെ 1,600-ലധികം ഡ്രോണുകള്‍ വെടിവച്ചിട്ടതായി തലസ്ഥാന നഗര മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ 26 വര്‍ഷത്തെ ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്ന മൂന്ന് ദിവസത്തെ കര്‍ശന നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉക്രെയ്ന്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തത്. എന്നാല്‍ ശത്രുവിന്റെ ലക്ഷ്യം വിജയിച്ചില്ലെന്നും അദ്ദേഹം ടെലഗ്രാമില്‍ കുറിച്ചു.Our long-range responses had a very significant impact in the Moscow region last night. One of Russia’s key oil industry facilities and the aggressor’s logistics facility were hit. These are billions of dollars that sustain the war machine. The systems used included FP-1, RZ-100,… pic.twitter.com/ka5mlDSgb7— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) September 20, 2026അതേ സമയം മോസ്‌കോ മേഖലയില്‍ വളരെ ശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.റഷ്യയുടെ പ്രധാന എണ്ണ വ്യവസായ കേന്ദ്രങ്ങലാജിസ്റ്റിക്‌സ് കേന്ദ്രവും ആക്രമിച്ചതായും അദ്ദേഹം വ്യക്തമാക്കിContent Highlights: Ukraine launched a massive drone strike targeting Moscow and surrounding regions during Russia’s parliamentary elections. The attack killed two people and damaged a key oil refinery near the Russian capital. Moscow officials claimed over 1,600 drones were intercepted to thwart election disruption efforts