അരുണ്‍കുമാറിനെതിരായ കേസ്; അധികാര ദുർവിനിയോഗമെന്ന് പി. ജയരാജൻ

Wait 5 sec.

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരായ കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഭരണാധികാരികളുടെ അനുചിതമായ നടപടികളെ ചോദ്യം ചെയ്യാനും മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനും ഓരോ പൗരനും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇതിന്റെ പേരിൽ കലാപാഹ്വാനക്കുറ്റവും മാനനഷ്ടവും ചുമത്തി കേസെടുക്കുന്നത് ശുദ്ധമായ അധികാര ദുർവിനിയോഗമാണെന്നും പി. ജയരാജൻ ആരോപിച്ചു. ജനാധിപത്യത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.ഒരു ചോദ്യം ചോദിച്ചതിന് പിന്നാലെ പൊലീസിനെ ഉപയോഗിച്ച് നാവടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ ലക്ഷണമാണെന്നും പി. ജയരാജൻ ആരോപിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിക്കാനുള്ള അവകാശത്തെയും തടവറയിലാക്കി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാമെന്നത് വിലകുറഞ്ഞ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.ചോദ്യങ്ങൾ ചോദിക്കുന്നവരെ കേസുകൾ കാട്ടി ഭയപ്പെടുത്താൻ ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്നും പി. ജയരാജൻ വ്യക്തമാക്കി.The post അരുണ്‍കുമാറിനെതിരായ കേസ്; അധികാര ദുർവിനിയോഗമെന്ന് പി. ജയരാജൻ appeared first on ഇവാർത്ത | Evartha.