തിരുവനന്തപുരം മൃഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിര്‍ദേശവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

Wait 5 sec.

തിരുവനന്തപുരം| തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മൃഗശാല വനത്തിന് സമീപത്തേക്ക് മാറ്റണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം മാഡിസണ്‍ സ്‌ക്വയര്‍ പോലെയോ പ്രാഗിലെ സ്‌ക്വയര്‍ പോലെയോ അതിമനോഹരമായ ഒരു സ്‌ക്വയറാക്കി മാറ്റണമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. തലസ്ഥാനത്തേക്കെത്തുന്ന ആളുകള്‍ ചുരുങ്ങിയത് നാലു ദിവസമെങ്കിലും ഇവിടെ തങ്ങുന്ന സ്ഥിതി വിശേഷമുണ്ടാകണം. ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമായി ഈ സ്ഥലത്തെ മാറ്റിയെടുക്കണം.’റീഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിര്‍ത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം. അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. മൃഗശാല നിലവില്‍ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസ സ്ഥലമുണ്ട്. അതിനാല്‍ നെയ്യാര്‍ പോലെയോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റ് വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റില്‍ ഉള്‍പ്പെടാത്ത ഈ ആഗ്രഹം ആദ്യമായാണ് പൊതു ജനസമക്ഷം തുറന്നുപറയുന്നതെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.Content Highlights:Speaking at the Reimagining Kerala event, VD Satheesan proposed relocating the Trivandrum Zoo to a forest area like Neyyar. He highlighted that keeping animals in the city center is cruel and lacks natural habitat. Satheesan suggested transforming the current space into an attractive city square for tourists.