അറബ് മാധ്യമ ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കം

Wait 5 sec.

ദുബൈ | അറബ് മേഖലയിലെ ഏറ്റവും വലിയ മാധ്യമ സംഗമമായ അറബ് മീഡിയ സമ്മിറ്റിന്റെ 24-ാമത് പതിപ്പിന് ദുബൈയില്‍ തുടക്കമായി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സെപ്തംബര്‍ 15 മുതല്‍ 17 വരെ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍, വിവരസാങ്കേതിക-വാര്‍ത്താവിതരണ മന്ത്രിമാര്‍, ആഗോള മാധ്യമ മേധാവികള്‍, എഴുത്തുകാര്‍, ചിന്തകര്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ എന്നിവരടക്കം വന്‍നിരയാണ് പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 175-ലധികം സെഷനുകളിലായി നാനൂറിലേറെ പ്രഭാഷകര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.നിര്‍മിതബുദ്ധി, ഡിജിറ്റല്‍ പരിവര്‍ത്തനം, മാധ്യമരംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകള്‍, സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍, കണ്ടന്റ് ക്രിയേഷന്‍, പ്രക്ഷേപണം, മാറുന്ന പ്രേക്ഷക താത്പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പശ്ചിമേഷ്യന്‍ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്തങ്ങളും ഭാവി സാധ്യതകളും സമ്മേളനം വിശദമായി വിലയിരുത്തും.മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ആദരമര്‍പ്പിച്ച് അറബ് മീഡിയ അവാര്‍ഡ്, യുവജന മാധ്യമ പുരസ്‌കാരം, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി വിതരണം ചെയ്യും.Content Highlights: The Arab Media Summit has officially kicked off in Dubai, bringing together top media professionals, editors, and digital creators from across the region. The gathering focuses on addressing regional challenges, technological developments, and digital media expansion. Discussions aim to shape future media strategies and enhance collaboration among global platforms.