‎അൽ നസ്റിന് നാണം കെട്ട തോൽവി: റൊണാൾഡോ ആയിരം ഗോളിനല്ല, ടീമിന് വേണ്ടി കളിക്കണമെന്ന് വിമർശനം

Wait 5 sec.

‎അബുദാബി: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്റിന് നാണം കെട്ട തോൽവി. ആതിഥെയരായ അൽ ഐനിനോട് മടക്കമില്ലാത്ത നാല് ഗോളിനാണ് അൽ നസ്ർ തകർന്നടിഞ്ഞത്.‎റൊണാൾഡോക്കൊപ്പം ഫെലിക്സും സാദിയൊ മാനെയും അടങ്ങുന്ന മുൻ നിര താരങ്ങൾ അണി നിരന്നിട്ടും ഒരു ഗോൾ പോലും അൽ നസ്റിന് നേടാൻ കഴിയാത്തത് കനത്ത വിമര്ശനങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. “എന്തൊരു നാണക്കേട് ആണിത്?!അൽ നസ്റിന് വലിയൊരു ദുരന്തമാണ് സംഭവിക്കുന്നത്” എന്നാണ് പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് അഹ്മദ് ഷംറാനി കുറിച്ചത്.‎”ക്ലബ് നായകൻ നിലവിലെ സാഹചര്യത്തെ സഹിഷ്ണുതയോടെ കൈകാര്യം ചെയ്യുകയും മറ്റുള്ളവർക്ക് മികച്ചൊരു വഴികാട്ടിയും സഹായവുമായിരിക്കുകയും വേണം…അൽ-നസ്റിന് വേണ്ടത് സ്വന്തം പേരിൽ 1000 ഗോളുകൾ തികയ്ക്കാൻ നോക്കുന്ന ഒരാളെയല്ല, മറിച്ച് തന്റെ ടീമിനായി നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു നായകനെയാണ്”- എന്നാണ് മറ്റൊരു പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് താരിഖ് നൗഫൽ കുറിച്ചത്.‎അതേ സമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ 2 – 1 ന്  ഖത്തരി ക്ലബ് ആയ അൽ ഗറാഫയെ തോൽപ്പിച്ചിരുന്നു‎‎‎The post ‎അൽ നസ്റിന് നാണം കെട്ട തോൽവി: റൊണാൾഡോ ആയിരം ഗോളിനല്ല, ടീമിന് വേണ്ടി കളിക്കണമെന്ന് വിമർശനം appeared first on Arabian Malayali.