സുരക്ഷാ പ്രശ്‌നം; തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ലണ്ടന്‍ പരിപാടി റദ്ദാക്കി

Wait 5 sec.

ലണ്ടന്‍ | തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ ലണ്ടന്‍ പരിപാടി റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെട്രോപൊളിറ്റന്‍ പോലീസിന്റെ നടപടി.‘സുരക്ഷാ കാരണങ്ങളാല്‍ പരിപാടി റദ്ദാക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇതിനുള്ള അനുമതി ലഭിച്ചിട്ടില്ല.’- മുഖ്യമന്ത്രിയുടെ സംഘത്തിലെ ഒരാള്‍ ലൗഡ്സ്പീക്കറിലൂടെ അറിയിച്ചു. ചലച്ചിത്ര താരം കൂടിയായ വിജയിയെ കാണാനായി ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ‘ദി ഷാര്‍ഡി’ന് (ഠവല ടവമൃറ) പുറത്ത് നൂറുകണക്കിന് ആരാധകര്‍ ഒത്തുകൂടിയിരുന്നു. പരിപാടി റദ്ദാക്കിയത് മണിക്കൂറുകളോളം ക്യൂ നിന്നവരുള്‍പ്പെടെയുള്ള നിരവധി ആരാധകരെ നിരാശരാക്കി.തമിഴ്‌നാട്ടിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായാണ് വിജയ് യു കെയില്‍ എത്തിയത്.Content Highlights: Tamil Nadu Chief Minister Vijay’s scheduled public interaction in London was cancelled following security interventions by local police. A massive turnout of supporters near The Shard led to overwhelming crowds and public safety issues. Organizers officially called off the venue gathering after authorities denied required clearance.