ബെംഗളുരു സ്‌ഫോടനക്കേസ്: ഒരു വര്‍ഷത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കണം; സുപ്രീംകോടതി

Wait 5 sec.

ന്യൂഡല്‍ഹി| ബെംഗളുരു സ്‌ഫോടനക്കേസിലെ വാദം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുല്‍ നാസര്‍ മദനി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്. 16 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവില്‍ വിധി പറയാനിരിക്കെയാണ് വിചാരണക്കോടതി മാറ്റിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ അന്തിമവാദം വീണ്ടും ആവര്‍ത്തിക്കേണ്ടി വരുമെന്നും അബ്ദുല്‍ നാസര്‍ മദനി ചൂണ്ടിക്കാട്ടി.നേരത്തെ ഇതേ കേസിലെ കൂട്ടുപ്രതിക്ക് ഒരു വര്‍ഷത്തിനകം വാദം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ ഉത്തരവ് തനിക്കും ബാധകമാക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. ഈ അപേക്ഷ അംഗീകരിച്ചാണ് നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.Content Highlights:The Supreme Court directed the trial court to complete the hearing in the Bengaluru blast case within one year. The bench headed by Justice BV Nagarathna issued the order on a petition filed by Abdul Nasar Madani. Madani approached the court after the trial court judge was transferred.