കോട്ടയം| ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സംസ്ഥാന പോലീസ് ഉപ മേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാല് വര്‍ഷം തടവ് ശിക്ഷയും 30 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലന്‍സ് കോടതി വിധിച്ചത്. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിന്‍ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടോമിന്‍ തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കേസില്‍ ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് തച്ചങ്കരി മറുപടി നല്‍കിയത്.ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ആളാണെന്നും രണ്ട് ദിവസം മുമ്പ് നെഞ്ച് വേദനയുണ്ടായെന്നും തച്ചങ്കരി പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ടോമിന്‍ ജെ തച്ചങ്കരിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.സര്‍വീസിലിരിക്കെ വീടുകള്‍, ഫ്ളാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. സ്വത്തുവകകള്‍ കുടുംബ വിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍, കുറ്റപത്രം നിലനില്‍ക്കുമെന്ന് കണ്ടെത്തി കോടതി നേരത്തേ തള്ളിയിരുന്നു.2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ല്‍ തച്ചങ്കരി ഡി ഐ ജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവിയായി ഉയര്‍ന്നിരുന്നു.Content Highlights:Former Additional Director General of Police Tomin J Thachankary has been sentenced to four years imprisonment by the Kottayam Vigilance Court. The verdict comes in connection with a disproportionate assets case filed against him during his service. Further legal steps are awaited in the case.