സൗദി ജവാസാത്ത് നാട് കടത്തൽ അടക്കം 23,000 ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചു

Wait 5 sec.

‎ജിദ്ദ: ഈ വർഷം റബീഉൽ-അവ്വൽ മാസത്തിൽ, താമസം, ജോലി, അതിർത്തി സുരക്ഷ എന്നിവയുടെ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്(ജവാസാത്ത്) 22,894 ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചു.‎‎പൗരന്മാരും പ്രവാസികളും ഉൾപ്പെട്ട നിയമ ലംഘകർക്ക് തടവ്, പിഴ, നാടുകടത്തൽ എന്നിവയായിരുന്നു ശിക്ഷകൾ വിധിച്ചത്.‎‎നിയമലംഘകരെ കൊണ്ടുപോകുകയോ ജോലിക്കെടുക്കുകയോ അഭയം നൽകുകയോ മറച്ചുവെക്കുകയോ അവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുകയോ ചെയ്യുന്നതിനെതിരെ പാസ്‌പോർട്ട് വകുപ്പ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.‎The post സൗദി ജവാസാത്ത് നാട് കടത്തൽ അടക്കം 23,000 ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചു appeared first on Arabian Malayali.