തിരുവനന്തപുരം | സംസ്ഥാനത്ത് റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിവിധ കണ്‍ട്രോള്‍ റൂമുകളിലേക്കുള്ള ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാര്‍ ജീവനക്കാരെയും കെല്‍ട്രോണ്‍ പിരിച്ചുവിട്ടു. കണ്‍ട്രോള്‍ റൂമുകളിലേക്ക് ക്യാമറ ദൃശ്യങ്ങള്‍ എത്താതായതോടെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ചലാന്‍ അയക്കുന്നതിനുമുള്ള നടപടികളും പൂര്‍ണമായി തടസ്സപ്പെട്ട നിലയിലാണ്.ക്യാമറ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് എത്താതായതോടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും ചലാന്‍ അയക്കാനുമുള്ള നടപടികള്‍ പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കുടിശ്ശിക തുക സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ചാല്‍ മാത്രമേ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കൂ എന്നാണ് കെല്‍ട്രോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.Content Highlights:Keltron has halted the operations of AI traffic cameras across Kerala due to unpaid dues amounting to crores from the Transport Department. The sudden shutdown has left the Motor Vehicles Department unable to process traffic violations. The government is attempting urgent talks to resolve the issue.