ബി അശോകിനും എന്‍ പ്രശാന്തിനും അധിക ചുമതലകള്‍ നല്‍കി സര്‍ക്കാര്‍

Wait 5 sec.

തിരുവനന്തപുരം | ബി അശോകിനും എന്‍ പ്രശാന്തിനും കൂടുതല്‍ ചുമതലകള്‍ നല്‍കി സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ബി അശോകിന് പൊതുഭരണ വകുപ്പിന്റെയും കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്തിന് നികുതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ചുമതലയുമാണ് നല്‍കിയത്. ഈ രണ്ട് വകുപ്പും മുഖ്യമന്ത്രി വി ഡി സതീശനാണ് കൈകാര്യം ചെയ്യുന്നത്.സര്‍ക്കാര്‍ നടപടികളെയും ചീഫ് സെക്രട്ടറിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ് എന്‍ പ്രശാന്ത്. അന്നത്തെ സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലായിരുന്നു ബി അശോകിനെതിരായ അച്ചടക്ക നടപടിക്ക് കാരണമായത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ, ഇരുവരുടേയും മേല്‍ ചുമത്തിയ നടപടി നീക്കി സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.ഇതിന് പുറമെ, ധനവകുപ്പ് (റിസോഴ്‌സ്) സെക്രട്ടറി പാട്ടില്‍ അജിത് ഭാഗവത് റാവു കിഫ്ബി സി ഇ ഒയുടെ അധികച്ചുമതലയും വഹിക്കും. ഡോ. വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടറാകും. നിലവില്‍ മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതലയായിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.Content Highlights:The Kerala government has assigned additional administrative responsibilities to senior IAS officers B Ashok and N Prashant. The move aims to streamline key department operations and enhance governance efficiency across the state. Official orders detailing their specific new roles have been issued.