കൊട്ടാരക്കരയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ വയോധികനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

Wait 5 sec.

കൊല്ലം| കൊട്ടാരക്കരയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ വയോധികനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ഡ്രൈവര്‍ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി. ബുധനാഴ്ച്ച കൊട്ടാരക്കരയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അപ്പുക്കുട്ടന്‍പിള്ളയും ഭാര്യ രാധമ്മയും.മാമൂട് ജംഗ്ഷനില്‍ രാധമ്മ ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതിന് പിന്നാലെ രാധമ്മ നിലത്തു വീഴുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അപ്പുക്കുട്ടന്‍പിള്ളയെ ഡ്രൈവര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. കുണ്ടറ സ്റ്റേഷനിലാണ് പരാതി നല്‍കിയത്.Content Highlights:An elderly man alleged that a KSRTC driver attempted to assault him and hurled abuses in Kottarakkara. The incident occurred after his wife fell down while alighting at Mamoodu junction. A complaint regarding the confrontation was lodged at the Kundara police station.