കുമാരമംഗലത്ത് വടിവാൾ ആക്രമണം; ഗുണ്ടാ നേതാവ് ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

Wait 5 sec.

തൊടുപുഴ | ഇടുക്കി കുമാരമംഗലത്ത് വടിവാൾ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഗുണ്ടാ നേതാവ് കുന്നേൽ രതീഷ് ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. പിടിയിലായ അഞ്ചുപേരും കാപ്പ കേസിലെ പ്രതികളാണെന്ന് പോലീസ്‌ അറിയിച്ചു. ഇവർക്ക് ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.മുൻവൈരാഗ്യത്തിന്റെ പേരിലാണ് കുമാരമംഗലം സ്വദേശി സനിത്തിനെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപ്പിച്ചത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നാണ് പോലീസ്‌ പറയുന്നത്.പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.Content Highlights:Gang leader Kunnels Ratheesh and four others were arrested for attacking a youth with a machete in Kumaramangalam, Idukki. All five accused are repeat offenders under KAAPA with banned entry into the district. Police stated the attack on Sanith stemmed from prior enmity with intent to murder.