കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകളിൽ ‘സ്റ്റാറ്റിൻ’ (statin) വിഭാഗത്തിലുള്ള മരുന്നുകൾക്കാണ് ഹൃദ്രോഗം മൂലമുള്ള മരണവും ആകെ മരണനിരക്കും കുറയ്ക്കാൻ കഴിയുന്നതെന്ന് ആവർത്തിച്ച ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതെന്ന് സൗദി ഹൃദ്രോഗ വിദഗ്ധൻ ഡോ. ഖാലിദ് അൽ-നിമ്ർ വ്യക്തമാക്കി.കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മറ്റ് ആധുനിക മരുന്നുകൾ, അവ ഒറ്റയ്ക്ക് ഉപയോഗിച്ചാലും അല്ലെങ്കിൽ അധിക ചികിത്സയായി ഉപയോഗിച്ചാലും, മരണനിരക്ക് കുറയ്ക്കുന്നതിൽ സ്റ്റാറ്റിനിനോട് സമാനമായ ഫലപ്രാപ്തി ഇതുവരെ തെളിയിച്ചിട്ടില്ല എന്നാണ് അൽ നിമ്ർ അഭിപ്രായപ്പെടുന്നത്കൊളസ്ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന പല മരുന്നുകളും Statin വിഭാഗത്തിൽപ്പെടുന്നു. ഒരേ active ingredient ഉള്ള മരുന്നുകൾക്ക് കമ്പനിക്കനുസരിച്ച് ബ്രാൻഡ് പേരുകൾ വ്യത്യസ്തമായിരിക്കാം. എന്നാൽ കൊളസ്ട്രോൾ കുറയ്ക്കുന്ന എല്ലാ മരുന്നുകളും Statin വിഭാഗത്തിൽപ്പെടുന്നവയല്ല എന്നത് ഓർക്കുക.The post കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മരണനിരക്ക് കുറയ്ക്കുന്നതായി തെളിയിച്ച വിഭാഗം മരുന്ന് വ്യക്തമാക്കി സൗദി ഹൃദ്രോഗ വിദഗ്ധൻ appeared first on Arabian Malayali.