കൊച്ചി | മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ റെയ്ഡുമായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). അഗസ്റ്റിന്‍ സഹോദരന്മാരുടെ ഓഫീസിലും വീട്ടിലും പരിശോധന നടത്തി. കൊച്ചിയിലെ വീടുകളിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് എസ് ഐ ടി എത്തിയത്.കളമശ്ശേരിയിലെ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും റെയ്ഡ് നടന്നു. തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തിയത്. കോടതിയില്‍ നിന്നുള്ള വാറണ്ട് സഹിതമാണ് പരിശോധന. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് റെയ്ഡ് ആരംഭിച്ചത്.മെസി തട്ടിപ്പില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കളമശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫുട്ബാള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് 549കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സര്‍ക്കാര്‍ നിയോഗിച്ച ജി എസ് ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.Content Highlights:The Special Investigation Team conducted raids across five locations including Kochi and Wayanad regarding a major fraud involving Lionel Messi match tickets. Police seized digital evidence and documents during the operation. Authorities revealed that further investigations are ongoing to track down all individuals involved in the scam.