യൂടൂബര്‍ തമ്പുരു വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

വൈക്കം| യൂടൂബര്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടില്‍ തമ്പുരു(36)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.മകള്‍ വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വൈക്കം പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights:Malayalam Youtuber Thamburu was found dead in a rented home at Vaikom. Initial reports suggest family issues led to the suicide. Vaikom police reached the spot and initiated legal proceedings.