ലുലു ഷോപ്പ് ആൻഡ് വിൻ ബമ്പർ സമ്മാനം കൊയിലാണ്ടി സ്വദേശി എ സി ഗംഗാധരൻ നായർക്ക്‌ 

Wait 5 sec.

കോഴിക്കോട്|ലുലു ഷോപ്പ് ആൻഡ് വിന്നിന്റെ ബമ്പർ സമ്മാനമായ ടൊയോട്ട ഗ്ലാൻസ കാർ കൊയിലാണ്ടി സ്വദേശി എ സി ഗംഗാധരൻ നായർ ഏറ്റുവാങ്ങി. ലുലുമാളിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. മെഗാ സമ്മാനമായ സുസൂക്കി ജിക്സർ സ്കൂട്ടർ ഫറോക്ക് സ്വദേശി മോഹനനും സ്വന്തമാക്കി.2000 രൂപയ്ക്കു മുകളിൽ ലുലുമാളിൽ ഷോപ്പിങ് നടത്തിയ ലുലു ഹാപ്പിനസ് അംഗങ്ങളാണ് ഷോപ്പ് ആൻ വിന്നിന്റെ വിജയികളായത്. കൂടാതെ ഷോപ്പ് ആൻഡ് വിന്നിന്റെ എല്ലാ ആഴ്ചകളിലുമുള്ള നറുക്കെടുപ്പിൽ രാധാകൃഷ്ണൻ, പ്രമോദ്, ബാലകൃഷ്ണ മേനോൻ, അഷറഫ് തോട്ടത്തിൽ എന്നിവരെയും തിരഞ്ഞെടുത്തു.ചടങ്ങിൽ കോഴിക്കോട് ലുലു മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, ടൊയോറ്റ ഗ്ലാൻസ സെയിൽസ് എക്സ്പീരിയൻസ് മാനേജർമാരായ പി.സുർജിത്ത്, കെ.ടി റിഷാദ്, എൻ. പ്രീതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.Content Highlights:Koilandy native A C Gangadharan Nair received the Toyota Glanza car as the bumper prize in the Lulu Shop and Win contest at Kozhikode Lulu Mall. Faroke native Mohanan won a Suzuki Gixxer scooter. Regional Director Shereef Mattil and Toyota officials handed over the prizes to the lucky winners.