ന്യൂഡല്‍ഹി| ഡല്‍ഹി ഗുരുഗ്രാമില്‍ ബൈക്ക് റൈഡറായ സിയയെ ഇടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അന്താരാഷ്ട്ര കബഡി താരം കല്യാണ്‍ ബയ്ൻസലയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ ബൈക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളോടൊപ്പം സിയ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. Aprilia RS 457 എന്ന ബൈക്കിലാണ് സിയ സഞ്ചരിച്ചിരുന്നത്. അപകടകരമായ രീതിയില്‍ തെറ്റായ ദിശയില്‍ കാര്‍ സമീപിപിച്ചപ്പോള്‍ കുറച്ച് മാറ്റി ഓടിക്കൂ എന്ന് സിയ ആംഗ്യം കാണിച്ചു. എന്നാല്‍ ഇത് ഇഷ്ടമാവാത്ത കാറിലെ സംഘം സിയയുടെ ബൈക്കില്‍ കാര്‍ മനഃപൂര്‍വം ഇടിച്ചു നിര്‍ത്താതെ പോവുകയായിരുന്നുഇടിയുടെ ആഘാതത്തില്‍ സിയ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഏറെ ദൂരം കാറില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.Content Highlights: Gurugram police arrested international kabaddi player Kalyan Bainsla for intentionally ramming his car into woman biker Siya. The incident occurred on Golf Course Road when Siya was riding her Aprilia RS 457 bike with a group. The collision knocked her off, dragged the bike, and was captured on camera.