സ്റ്റൈപെൻഡോടെ ടിഷ്യൂകൾച്ചർ പഠിക്കാം

Wait 5 sec.

സർക്കാർ നൽകുന്ന സ്റ്റൈപെൻഡോടെ ടിഷ്യൂകൾച്ചർ, നഴ്സ‌റി മാനേജ്‌മെന്റ് എന്നിവയുടെ സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നേടാം. ആറ് മാസത്തെ പ്ലാന്റ് ടിഷ്യൂകൾച്ചർ ടെക്ന‌ീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്ററാണ് കോഴ്‌സ് നടത്തുന്നത്.കോഴ്സിന്റെ ആദ്യ മൂന്ന് മാസം ട്രെയിനിംഗായിരിക്കും. തുടർന്ന് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 1,500 രൂപ സ്റ്റൈപെൻഡോടെ മൂന്ന് മാസം അപ്രന്റിസ്ഷിപ്പ് ചെയ്യാനും അവസരമുണ്ടാകും.ഒരു ബാച്ചിൽ 20 പേർക്കാണ് പ്രവേശനം.യോഗ്യത: അഗ്രികൾച്ചർ/ബയോളജി/ബോട്ടണി വിഷയങ്ങളോടെ പ്ലസ്ടു/വി എച്ച് എസ് ഇ വിജയം.പ്രായം: 35 കവിയരുത് (ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്).കോഴ്സ് ഫീസ്: 4,500 രൂപഅപേക്ഷാഫോമും പ്രോസ്പെക്ടസും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ (www.keralaagriculture.gov.in) നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23ന് വൈകിട്ട് 4.30 വരെ.തിരഞ്ഞെടുത്ത അപേക്ഷകരുടെ ലിസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ, കഴക്കൂട്ടം, തിരുവനന്തപുരം- 695 582. ഫോൺ: 9383470292, 9383470296.