തിരുവനന്തപുരം|ലഹരി കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റു സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണെന്നോ ആരുടെ കൂടെ ഫോട്ടോ ഉണ്ടെന്നോ നോക്കാതെയാണ് ലഹരി കേസില്‍ പ്രതികളെ പിടികൂടുന്നതെന്ന് മന്ത്രി പറഞ്ഞു.ഐജി തലത്തിലുള്ള അന്വേഷണ സംഘവും ഡാന്‍സാഫ് ടീമുകളും എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി പൂര്‍ണമായും സംയോജിപ്പിച്ചാണ് നിലവില്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര ഏജന്‍സികളുമായും മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഒക്ടോബര്‍ ആദ്യവാരം കേന്ദ്ര ഏജന്‍സികളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുക മാത്രമല്ല. ലഹരിമുക്തി റീഹാബിലിറ്റേഷനും ശാസ്ത്രീയ രീതിയിലുള്ള പുതിയ പ്രോട്ടോക്കോളും ഐഎംഎയുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയെ വേരോടെ പിഴുതെറിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.Content Highlights:Minister Ramesh Chennithala announced strict action in drug cases regardless of political connections. Operation Thoofan integrates police, excise, and health departments. Rehabilitation protocols will be introduced in collaboration with the IMA to eradicate drug abuse completely.