മലപ്പുറത്ത് സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

Wait 5 sec.

താനൂര്‍| മലപ്പുറം ഉണ്യാലില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ജാറക്കടവത്ത് ജംഷീര്‍ ബാബു(35)വിനാണ് വെട്ടേറ്റത്. പുതിയകടപ്പുറം ഭാഗത്ത് വെച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന ജംഷീര്‍ ബാബുവിനെ കാറില്‍ പിന്തുടര്‍ന്ന അക്രമിസംഘം പുതിയകടപ്പുറം ബസ് സ്റ്റോപ്പിന് സമീപത്ത് ക്രൂരമായി വെട്ടിപ്പരിക്കല്‍പ്പിച്ചു.തലയ്ക്കും ഇരു കൈകാലുകള്‍ക്കും വെട്ടേറ്റ ജംഷീര്‍ ബാബുവിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി.Content Highlights:A 35-year-old CPM worker named Jamsheer Babu was brutally hacked by a gang at Unyal in Malappuram. The attackers chased his motorcycle in a car and ambushed him near Puthiyakadappuram bus stop. Having sustained severe injuries to his head and limbs, he was shifted to Perinthalmanna EMS hospital.