വിഷന്‍ -2031; സംസ്ഥാനത്ത് പുതുതായി അഞ്ച് ന്യൂനപക്ഷ യുവജന പരീശീലന കേന്ദ്രങ്ങള്‍ കൂടി

Wait 5 sec.

തിരുവനന്തപുരം |  സംസ്ഥാനത്ത് പുതുതായി അഞ്ച് യുവജന പരിശീലന കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍. സര്‍ക്കാരിന്റെ വിഷന്‍ -2031 പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും മന്ത്രി പറഞ്ഞു ഇടവ, താനൂര്‍, ഗുരുവായൂര്‍, വെള്ളമുണ്ട, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന അഞ്ച് പുതിയ പരിശീലന കേന്ദ്രങ്ങള്‍ അടുത്തയാഴ്ചയോടെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂര്‍, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ഇവക്ക് പുറമെ സംസ്ഥാനത്ത് പുതിയതായി 13 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവില്‍ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരികയാണ്.ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ 75,525 ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുകയും ഏകദേശം 4,330 പേര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നേടുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.Content Highlights: Minister N Samsudheen announced five new minority youth training centers in Kerala under the Vision 2031 project. Located in Edava, Tanur, Guruvayur, Vellamunda, and Changanassery, they aim to boost public sector employment. Upgrades for five existing centers were also inaugurated in Thiruvananthapuram.