ജിദ്ദയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വന്‍ തീപിടിത്തം

Wait 5 sec.

ജിദ്ദ| ജിദ്ദ അല്‍ ബവാദി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വന്‍ തീപിടിത്തം. ഇന്നലെ അര്‍ധ രാത്രിയാണ് തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.തീപിടിത്ത സാധ്യത കുറയ്ക്കുന്നതിന് അടിയന്തര സുരക്ഷാ പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ മേഖലകളില്‍ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളില്‍ 998 എന്ന നമ്പറിലും സിവില്‍ ഡിഫന്‍സിന്റെ സഹായം തേടാം.Content Highlights:A massive fire broke out at commercial establishments in Al Bawadi, Jeddah, late at night. Civil Defense teams rushed to the spot and promptly contained the blaze, with no injuries reported. Authorities urged compliance with safety rules and shared emergency contact numbers 911 and 998.