ദുബൈ|ആഗോള സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ സമ്മേളനമായ ‘ജിസെക് ഗ്ലോബലി’ന് എക്‌സ്‌പോ സിറ്റിയിലെ ദുബൈ എക്‌സിബിഷൻ സെന്ററിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 25,000-ത്തിലേറെ വിദഗ്ധരും 750-ലധികം ആഗോള സ്ഥാപനങ്ങളും അണിനിരക്കും.സൈബർ പ്രതിരോധം, എ ഐ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ ഭദ്രത, സാമ്പത്തിക പ്രതിരോധശേഷി, ദേശീയ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. സൈബർ ആക്രമണങ്ങളുടെ സ്വഭാവത്തിലും തന്ത്രങ്ങളിലും വലിയ മാറ്റങ്ങൾ പ്രകടമാകുന്ന നിർണായക ഘട്ടത്തിലാണ് ഈ ആഗോള കൂട്ടായ്മ നടക്കുന്നത്.യു എ ഇയിൽ പ്രതിദിനം 90,000 മുതൽ രണ്ട് ലക്ഷം വരെ സൈബർ ആക്രമണ ശ്രമങ്ങൾ തടയപ്പെടുന്നുണ്ടെന്നും ഈ വർഷം ഇതുവരെ 128 സ്ഥിരീകരിച്ച സൈബർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കുന്നു.നിർമിതബുദ്ധിയുടെ വ്യാപനവും ക്ലൗഡ് സാങ്കേതിക വിദ്യയുടെ വളർച്ചയും ഉണ്ടാക്കുന്ന പുതിയ ഭീഷണികളെ ഫലപ്രദമായി നേരിടാൻ അത്യാധുനിക സാങ്കേതിക പ്രതിരോധങ്ങൾക്ക് പുറമെ പ്രൊഫഷണൽ പരിശീലനം, 24 മണിക്കൂർ നിരീക്ഷണം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തണമെന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദഗ്ധർ വ്യക്തമാക്കി.Content Highlights:GISEC Global, a major global cybersecurity conference, commenced at the Dubai Exhibition Centre in Expo City. Over 25,000 experts and 750 global institutions from 180 countries are attending the three-day event. Discussions focus on AI, cyber defense, national security, and digital resilience.