ആലപ്പുഴ | പണയം വെച്ച സ്വര്‍ണം മറിച്ചു വില്‍പ്പന നടത്തി കോടികള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ യുവമോര്‍ച്ച നേതാവ് പോലീസില്‍ കീഴടങ്ങി. യുവമോര്‍ച്ച ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി രാഹുല്‍ രാധാകൃഷ്ണനാണ് കീഴടങ്ങിയത്.കുറത്തികാട് പോലിസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. സംഭവത്തില്‍ സ്ഥാപന ഉടമ രാധാകൃഷപിള്ള, മനേജര്‍ ടിനു തമ്പാന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.തട്ടിപ്പിലൂടെ പ്രതികള്‍ 200 പവനിലേറെ സ്വര്‍ണം കവര്‍ന്നതായാണ് പരാതിContent Highlights: Yuva Morcha Alappuzha general secretary Rahul Radhakrishnan surrendered in a multi-crore gold fraud case. He turned himself in at Kurathikad police station following the arrest of the firm owner and manager. The suspects allegedly stole over 200 sovereigns of pledged gold.