തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.12 മുതല്‍ രാത്രി 12.45 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണമുണ്ടാവുക.എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.Content Highlights: Kerala faces potential power restrictions between 6:12 PM and 12:45 AM due to rising consumption. The KSEB attributes the surge to reduced rainfall from El Nino and persistent high temperatures. A deficit of 700 to 900 MW is expected today compared to previous days.