തട്ടിപ്പിൽ കമ്പനിയും പ്രതി; റിപ്പോർട്ടർ ഓഫീസിൽ കടന്നതിൽ വിശദീകരണവുമായി എസ്ഐടി

Wait 5 sec.

റിപ്പോർട്ടർ ഓഫീസിലെ പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്ഐടി രംഗത്ത്.തട്ടിപ്പിൽ കമ്പനിയും പ്രതിയെന്ന് എസ്ഐ‌ടി പറയുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് ഓഫീസിൽ എത്തിയത്. ബിനാമി ഇടപാടുകൾ തെളിഞ്ഞിട്ടുണ്ട്, കേസിന്റെ ഭാഗമായി ഈ രേഖകൾ കണ്ടെടുക്കണമെന്നും എസ്ഐടി വ്യക്തമാക്കി.അതിനിടെ, റെയ്ഡുമായി റിപ്പോർട്ടർ ടിവി സഹകരിച്ചില്ലെന്നും അഡ്മിൻ ഓഫീസ് തുറന്നു തരാൻ വിസമ്മതിച്ചെന്നും തൃക്കാക്കര എസിപി ആരോപിച്ചിരുന്നു.പരിശോധിക്കേണ്ട ഓഫീസ് തുറന്നു തരാൻ ജീവനക്കാർ എത്തും എന്ന് പറഞ്ഞെങ്കിലും മണിക്കൂറുകൾ ആയിട്ടും വന്നില്ല. ന്യൂസ് ഡെസ്കിൽ കയറിയത് ബിൽഡിങ്ങിന്റെ മറ്റു ഭാഗത്ത് ആരെയും കാണാത്തത് കൊണ്ടാണെന്നും എസിപി അറിയിച്ചു.അതേസമയം, മെസിയുടെ പേരിലെ തട്ടിപ്പിൽ കേസെടുത്ത എസ്ഐടി, ആന്റോ അഗസ്റ്റ്യനെയും ജോസ് കുട്ടി അഗസ്റ്റിനെയും ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ വെച്ചാണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്.The post തട്ടിപ്പിൽ കമ്പനിയും പ്രതി; റിപ്പോർട്ടർ ഓഫീസിൽ കടന്നതിൽ വിശദീകരണവുമായി എസ്ഐടി appeared first on ഇവാർത്ത | Evartha.