റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസില്‍ റെയ്ഡ്: സത്യസന്ധമായ അന്വേഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ നാടകത്തിന്റെ ആവശ്യമില്ല; ആന്റോ അഗസ്റ്റിന്‍

Wait 5 sec.

കൊച്ചി| റിപ്പോര്‍ട്ടര്‍ ടി വി സ്ഥാപനത്തിലും ജീവനക്കാരുടെ വീട്ടിലുമുള്‍പ്പെടെ നടത്തിയ പോലീസ് പരിശോധനയില്‍ മെസി വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍. പോലീസ് പരിശോധനയുമായി പൂര്‍ണ്ണമായും സഹകരിച്ചു. മെസി വിഷയം ആര്‍ബിസി കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പ്രൊജക്ട് ആണെന്നും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം തന്റെ കയ്യില്‍ മറുപടിയുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ചോദിച്ചാലല്ലേ മറുപടി പറയാനാകുവെന്നും ആന്റോ അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.മെസി വിവാദവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നു. എവിടെ വേണമെങ്കിലും പരിശോധന നടത്താം. ആ കാര്യങ്ങളോട് സഹകരിക്കും. നിങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തി തരുന്നത്. ആരുടെ കയ്യില്‍ നിന്നാണ് വാര്‍ത്ത കിട്ടുന്നത്. ഏത് രീതിയിലാണ് വാര്‍ത്ത കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത്. ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആരാണ്. കോണ്‍ഗ്രസില്‍ നിന്നും ആരൊക്കെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ഏതൊക്കെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും തന്റെ കയ്യില്‍ മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ നാടകത്തിന്റെ ആവശ്യമില്ലെന്നും  ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.പോലീസുകാര്‍ സ്ഥാപനത്തിന്റെ ഡെസ്‌കില്‍ കയറി മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയാന്‍ പറഞ്ഞാല്‍ എന്താണ് പറയുക. എന്നോട് എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ ചോദിക്കുക. രണ്ട് മാസമായി എസ്ഐടി അന്വേഷണം നടക്കുന്നു. ഒരു നോട്ടീസ് പോലും ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല. ജിഎസ്ടി രണ്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. അതിലും നോട്ടീസ് നല്‍കിയിട്ടില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.സിപിഐഎമ്മിന്റെ കൂടെ നില്‍ക്കേണ്ട എന്ത് ആവശ്യമാണ് തനിക്കുള്ളത്. സെറ്റില്‍ ചെയ്തുകൂടെയെന്നെല്ലാം ചോദിച്ചാല്‍ ഇതിനൊക്കെ എന്ത് മറുപടിയാണ് പറയേണ്ടതെന്നും ആന്റോ അഗസ്റ്റിന്‍ ചോദിക്കുന്നു. റിസ്‌ക് എടുക്കുന്നത് എന്തിനാണ്? കേരളത്തിലെ മറ്റ് മാധ്യമങ്ങള്‍ ഈ റിസ്‌ക് ഒന്നും എടുക്കുന്നില്ലല്ലോ. കോണ്‍ഗ്രസുകാരെ ശത്രുക്കളാക്കേണ്ട ആവശ്യമുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്ന് ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.Content Highlights:Anto Augustine stated that police asked no questions regarding the Messi controversy during recent raids. He confirmed full cooperation with the SIT investigation while questioning the police focus on news sources and political support over core project details.